കോഴിക്കോട്: ആറംഗ കുടുംബം യാത്ര ചെയ്യുകയായിരുന്ന വാഹനം ദേശീയ പാതയിൽ വച്ച് കത്തിയമർന്നു.
ടാറ്റ ഏസ് വാഹനമാണ് കത്തി നശിച്ചത്. ദേശീയ പാത 66ൽ രാമനാട്ടുകര കാക്കഞ്ചേരിയിൽ വച്ചാണ് അപകടമുണ്ടായത്. ഫറോക്കിൽ നിന്ന് വേങ്ങരയിലേക്ക് യാത്ര തിരിച്ച കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
ഓടിക്കൊണ്ടിരിക്കേ വാഹനത്തിൽ നിന്ന് കൂടുതൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ റോഡിന് സമീപത്തായി ഒതുക്കി നിർത്തി.
വാഹനം ഓടിച്ചിരുന്ന ഫറോക്ക് ചുങ്കം സ്വദേശി കെ മുഹമ്മദും മറ്റുള്ളവരും പുറത്തിറങ്ങിയ ഉടനെ തീ ആളിപ്പടരുകയായിരുന്നു. മീഞ്ചന്തയിൽ നിന്നും അഗ്നിരക്ഷാ ഉദ്യോഗസ്ഥർ എത്തിയാണ് തീ അണച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
