വ്യാജ പ്രചരണം; പരാതി നൽകി വേടൻ

AUGUST 20, 2026, 12:10 AM

കൊച്ചി: തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ പരാതി നൽകി റാപ്പർ വേടൻ. തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു.

പ്രോഗ്രാമുകൾ കൂടുതൽ ലഭിക്കാൻ സാധ്യതയുള്ള സമയങ്ങളിൽ ചിലർ ഗൂഢാലോചന നടത്തി അപവാദ പ്രചരണം നടത്തുകയാണെന്നും വേടൻ ആരോപിച്ചു.

സൗദി അറേബ്യയിൽ പന്നിയിറച്ചി ലഭിക്കുന്ന ഹോട്ടൽ തുടങ്ങുകയാണ് വേടന്റെ ലക്ഷ്യമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തയിലാണ് വേടൻ സംസ്ഥാന പൊലീസ് മേധാവിക്കും ആലുവ റൂറൽ പൊലീസിനും പരാതി നൽകിയത്. 

vachakam
vachakam
vachakam

'എന്നെക്കുറിച്ച് ഒരു വ്യാജ പ്രചരണം സോഷ്യൽ മീഡിയയിൽ ശക്തമായി പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. സൗദി അറേബ്യയിൽ പന്നിയിറച്ചി വിഭവങ്ങൾ വിളമ്പുന്ന ഒരു റെസ്റ്റോറന്റ് ചെയിൻ ഞാൻ തുടങ്ങാൻ പോകുന്നു എന്നും, അതിനെക്കുറിച്ച് ഞാൻ പ്രസ്താവന നടത്തി എന്നും ചില പോസ്റ്റുകളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് പൂർണ്ണമായും കള്ളമാണ്. ഇങ്ങനെ ഒരു പ്രസ്താവന ഞാൻ ഒരിക്കലും നടത്തിയിട്ടില്ല.

സൗദി അറേബ്യയിലോ മറ്റേതെങ്കിലും ഗൾഫ് രാജ്യത്തോ ഒരു ഹോട്ടലോ റസ്റ്റോറന്റോ ഭക്ഷണ ബിസിനസ്സോ തുടങ്ങാൻ എനിക്ക് യാതൊരു പദ്ധതിയുമില്ല. അതുമായി ബന്ധപ്പെട്ട് കമ്പനിയോ പങ്കാളിയോ അപേക്ഷയോ ഒന്നും തന്നെ എനിക്കില്ല. ഞാൻ സൗദിയിലേക്ക് പോകുന്നത് ഒരു പെർഫോമിംഗ് ആർട്ടിസ്റ്റ് എന്ന നിലയിൽ, പരിപാടി സംഘാടകരുടെ ക്ഷണപ്രകാരമാണ്. എന്നെ ക്ഷണിക്കുന്ന ഓരോ രാജ്യത്തിന്റെയും നിയമങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ഞാൻ എന്നും ബഹുമാനിച്ചിട്ടുണ്ട്. അതിന് വിരുദ്ധമായി ആരെയെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന ഒരു വാക്കോ പ്രവൃത്തിയോ ഞാൻ ഇതുവരെ ചെയ്തിട്ടില്ല'; എന്നാണ് വേടൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ   വ്യക്തമാക്കിയത്.


vachakam
vachakam
vachakam




vachakam
vachakam
vachakam

                                   

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam