മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് വി ഡി സതീശൻ. കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഇത് കൂട്ടായ ഒരു ശ്രമത്തിന്റെ ഫലം ആണെന്നും ഈ മുന്നേറ്റത്തിന് കാരണം ടീം യുഡിഎഫ് ആണെന്നും അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രി പദം ദൈവനിയോഗം എന്നും പുതു കേരളം കെട്ടിപടുക്കാൻ ഒരു ടീം ഉണ്ടാക്കും എന്നും അദ്ദേഹം പ്രതികരിച്ചു. ചെന്നിത്തല തനിക്ക് പ്രിയങ്കരനായ നേതാവ് എന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഏൽപിച്ചത് വലിയ ഉത്തരവാദിത്വം എന്നും എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
