വാൽപ്പാറ ദുരന്തം; അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് എംവിഡി

JUNE 17, 2026, 12:24 AM

വിനോദയാത്രയ്ക്ക് പോയ അദ്ധ്യാപകർ ഉൾപ്പെടെയുള്ള സംഘത്തിലെ പത്ത് പേർ മരിച്ച വാൽപ്പാറ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് എംവി‍ഡി റിപ്പോർട്ട്.ഇക്കാര്യം സംശയിക്കുന്നതായി എംവിഡി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

ഹെയർപിൻ വളവുകൾ ഇറങ്ങുകയായിരുന്ന വാഹനത്തിന്റെ വേഗത തുടർച്ചയായി ബ്രേക്കിൽ നിയന്ത്രിച്ചതാണ് അപകടത്തിന് കാരണമായത്. ഗിയർ ഡൗൺ ചെയ്ത് എഞ്ചിൻ ഉപയോഗിച്ച് വേഗം നിയന്ത്രിച്ചില്ല. ഇത് ബ്രേക്ക് ഫെയ്ഡിംഗിന് കാരണമായതായി എംവിഡി അറിയിച്ചു.

ഗിയർ ഡൗൺ ചെയ്ത് എഞ്ചിൻ ഉപയോഗിച്ചതോടെ വാഹനം നിയന്ത്രിക്കാൻ കഴിയാതായി. ഡ്രൈവർക്ക് മലയോരമേഖലയിൽ വാഹനമോടിക്കുന്നതിൽ പരിചയക്കുറവുണ്ടായിരുന്നുവെന്ന് പാലക്കാട് ആർടിഒ എൻഫോഴ്സ്മെന്റ് വിംഗ് എംവിഐ കെ കെ അജിത് കുമാർ റിപ്പോർട്ടിൽ പറയുന്നു.

vachakam
vachakam
vachakam

അപകടമുണ്ടായ സ്ഥലത്തെ സംരക്ഷണഭിത്തിക്കും ആവശ്യമായ ഉയരം ഉണ്ടായിരുന്നില്ല. തെളിവുകളും സാഹചര്യങ്ങളും വിലയിരുത്തുമ്പോൾ ഡ്രൈവറുടെ അശ്രദ്ധയും സുരക്ഷിതമല്ലാത്ത ഡ്രൈവിംഗുമാണ് അപകടത്തിനിടയാക്കിയതെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam