തൃശ്ശൂർ: മാറാട് പരാമർശത്തിൽ മുതിർന്ന സിപിഐഎം നേതാവ് എ കെ ബാലനെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മന്ത്രി ശിവൻക്കുട്ടിയുടെ വാക്കുകൾ ഇങ്ങനെ...
'കേരളം മതമൈത്രിയുടെ നാടാണ്. മാറാട് കലാപം ഉണ്ടായിട്ടുണ്ട്. പൂന്തുറ സംഭവവും ചാല ബസാറിലെ സംഭവവും ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കും സർക്കാരിന്റെ ഉത്തരവാദിത്തം വഹിക്കുന്നവർക്കും താൽക്കാലിക ലാഭത്തിനായി അത്തരം വർഗീയ കലാപങ്ങൾ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള കാര്യങ്ങളെ സംബന്ധിച്ച് മുൻകൂർ ധാരണ ഉണ്ടാവണം.
അതാണ് എ കെ ബാലനും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും സൂചിപ്പിച്ചത്. മാറാട് സംഭവം ഉണ്ടായപ്പോൾ യുഡിഎഫ് നേതാക്കൾ അവിടെപ്പോയത് എപ്പോഴാണെന്നും ആരുടെ പിന്തുണ ഉറപ്പാക്കിയ ശേഷമാണെന്നും നമുക്ക് അറിയാം. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപോലും കലാപം നടന്നിടത്തേക്ക് എന്നാണ് പോയതെന്ന് അറിയാം.
വർഗീയ കലാപം മുൻനിർത്തി താൽക്കാലികമായ മുതലെടുപ്പ് നടത്തുന്നത് ശരിയായ രീതിയല്ല. അതൊന്നും വോട്ടായി മാറ്റില്ല', ശിവൻകുട്ടി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
