കൊല്ലം: പിഎം ശ്രീ പദ്ധതിയിലെ അനുരഞ്ജന ചർച്ചകൾക്ക് പിന്നാലെ സിപിഐ നേതാക്കളെ കുറിച്ചുള്ള തൻ്റെ അതൃപ്തി പരസ്യമാക്കി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രംഗത്ത്. പിഎം ശ്രീയിൽ സിപിഐ നേതാക്കളുടെ പ്രതികരണം ഏറെ വേദനയുണ്ടാക്കിയെന്ന് ആണ് മന്ത്രി പറഞ്ഞത്.
സിപിഐക്കെതിരെ കടുത്ത വിമർശനം തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ജി.ആർ. അനിൽ സിപിഐ ഓഫീസിനു മുന്നിൽ വച്ച് തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നും അനിലിനെ ഫോണിൽ വിളിച്ച ശേഷമാണ് ഓഫീസിൽ പോയതെന്നും ശിവൻകുട്ടി പറഞ്ഞു. ഒരു മാധ്യമം തെറ്റായി വാർത്ത നൽകിയെന്നും മന്ത്രി വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തുള്ളവർ നടത്തുന്നതിലും രൂക്ഷമായ വിമർശനമാണ് തനിക്കെതിരെ സിപിഐ നേതാക്കൾ നടത്തിയതെന്നും മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
