കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് പങ്കുണ്ടെന്നും സിപിഎം നേതാക്കന്‍മാരുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചുവെന്നും വിഡി സതീശന്‍.
'പത്മകുമാറിന്റെ അറസ്‌റ്റോടെ കേരളം അമ്പരന്ന് നില്‍ക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ചാണ് പവിത്രമായ ശബരിമലയില്‍ നിന്ന് സ്വര്‍ണക്കൊള്ള നടത്തിയത്. സിപിഎം നേതാക്കന്‍മാര്‍ ജയിലിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നത്.
മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ എന്‍ വാസു ജയിലിലേക്ക് പോകുന്നു. രണ്ടാമത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജയിലിലേക്ക് പോകുകയായാണ്. അടുത്തത് ചോദ്യം ചെയ്യേണ്ടത് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണ്. കടകംപള്ളിക്ക് സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ട്'.
'പോറ്റിയുടെ നേതൃത്വത്തില്‍ ശബരിമലയില്‍ മോഷണം നടന്നിട്ടും 'അത് ഒളിച്ചുവച്ചു. പോറ്റിക്കെതിരെ കേസ് എടുക്കാതിരുന്നത് സിപിഎം നേതാക്കള്‍ കുടുങ്ങുമെന്ന് ഉറപ്പായതുകൊണ്ടാണ്. കടകംപള്ളി സുരേന്ദ്രന്റെ ഏറ്റവും അടുത്തയാളാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. എന്‍ വാസുവിനെ ഇപ്പോഴും ന്യായീകരിക്കുകയാണ് കടകംപള്ളി.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നില്ലെങ്കില്‍ അയ്യപ്പ വിഗ്രഹം തന്നെ കൊള്ളയടിക്കുമായിരുന്നു-വിഡി സതീശന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
