തിരുവനന്തപുരം: 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് മകൻ വി എ അരുൺകുമാർ.
രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനം.. ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം.
1939ൽ സ്റ്റേറ്റ് കോൺഗ്രസിൽ നിന്നാരംഭിച്ച്, സഹന സമര വീഥികളിലൂടെ, ജനകീയ പ്രക്ഷോഭം മുതൽ രക്തരൂക്ഷിതമായ പുന്നപ്ര-വയലാർ സമരങ്ങളടക്കമുള്ള ഐതിഹാസിക പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്ത്, കൊടിയ മർദനങ്ങളും പീഡനങ്ങളും തൃണവൽഗണിച്ച് ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി എന്ന് ചരിത്രം രേഖപ്പെടുത്തിയ എന്റെ അച്ഛൻ. ജനങ്ങളുടെ വിഎസ്.
സ്വാതന്ത്ര്യസമരത്തിന്റെ തീക്കാറ്റിൽ ബ്രിട്ടീഷ് ഭരണകൂടവും നാട്ടു രാജാക്കന്മാരും അടിയറ പറഞ്ഞപ്പോൾ, രാജ്യം സ്വതന്ത്രയായപ്പോൾ അച്ഛൻ തടവറയിലായിരുന്നു.
ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ വീരസേനാനികളുടെയും ധീര രക്തസാക്ഷികളുടെയും ത്യാഗ സ്മരണകൾ അലയൊലിതീർക്കുന്ന ഈ വേളയിൽ സ്വാതന്ത്ര്യത്തിലേക്കുള്ള കനൽവഴികൾ നമുക്ക് ഓർക്കാം എന്നാണ് വി എ അരുൺകുമാർ ഫേസ്ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
