റോഡിലെ യൂ ടേൺ അടച്ചു; തൃശൂർ- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡർ തല്ലിത്തകർത്ത് അനിൽ അക്കരെ

NOVEMBER 7, 2025, 1:38 AM

തൃശൂര്‍: തൃശൂർ- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡർ മുൻ എംഎൽഎ അനിൽ അക്കരെ തല്ലിത്തകർത്തു.

മുതുവറ ക്ഷേത്രത്തിന് മുന്നിൽ ഉണ്ടായിരുന്ന യൂ ടേൺ അടച്ചു കെട്ടിയതോടെയാണ് ഡിവൈഡർ തല്ലിപ്പൊളിച്ചത്.തൃശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തിരിയണമെങ്കിൽ അമല ആശുപത്രി വരെ പോയി യൂടേൺ എടുത്തു വരേണ്ട അവസ്ഥയാണ്.ഇതിൽ പ്രതിഷേധിച്ചായിരുന്നു അനിൽ അക്കരയുടെ നടപടി.

വാഹനത്തിൽ അതുവഴി എത്തിയ അനിൽ, പണിക്കാരുടെ കൈയിലുണ്ടായിരുന്ന ചുറ്റിക കൊണ്ട് യൂടേൺ തല്ലി തകർക്കുകയായിരുന്നു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam