പാലക്കാട് : വടക്കഞ്ചേരി ദേശീയപാത 544ൽ അഞ്ചുമൂർത്തീമംഗലത്ത് നടന്ന വാഹനാപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം.വടക്കഞ്ചേരി മംഗലം തെക്കേത്തറ പാഞ്ഞാംപറമ്പ് സ്വദേശി ഷിബു (27), പല്ലാവൂർ ചെമ്മണംകാട്ടിൽ കിഷോർ (26) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം.റോഡ് മുറിച്ചു കടക്കുന്നതിനിടെ തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം യുവാക്കളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇരുവരെയും ഉടൻ ഇരട്ടക്കുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്