പത്തനംതിട്ട: ഇലന്തൂര്‍ നരബലി കേസിന്‍റെ വിചാരണ തുടങ്ങി. ഇരുന്നൂറിലേറെ സാക്ഷികളാണ് കേസില്‍ ഉളളത്. സേലം സ്വദേശിനിയായ പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ വിചാരണയാണ് ആദ്യം തുടങ്ങിയത്.
നാല്‍പ്പത്തിയൊന്ന് മാസത്തിനു ശേഷമാണ് വിചാരണ തുടങ്ങിയത്. കേസിലെ പ്രതികളായ ഷാഫി, ഇലന്തൂരിലെ നാട്ടുവൈദ്യന്‍ ഭഗവല്‍ സിങ്, സിങ്ങിന്‍റെ ഭാര്യ ലൈല എന്നിവരെ വിചാരണയ്ക്കായി കോടതിയില്‍ എത്തിച്ചു.
നടി ആക്രമണ കേസിലെ പ്രോസിക്യൂട്ടറായിരുന്ന അഡ്വക്കേറ്റ് അജകുമാറാണ് ഇലന്തൂര്‍ കേസിലും പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്നത്.
സേലം സ്വദേശിനി പത്മയെ കാണാനില്ലെന്ന് കാട്ടി 2022 ഒക്ടോബര്‍ 27ന് കുടുംബം കടവന്ത്ര പൊലീസില്‍ നല്‍കിയ പരാതിയുടെ അന്വേഷണത്തിലാണ് അന്ധവിശ്വാസത്തിന്‍റെ പേരില്‍ അരങ്ങേറിയ രണ്ട് ക്രൂര കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.
15 ലക്ഷം രൂപ പ്രതിഫലം നല്‍കി സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു പത്മയേയും കാലടി സ്വദേശിനി റോസ്ലിനെയും മുഖ്യപ്രതി ഷാഫി ഇലന്തൂരിലെ ഭഗവല്‍സിംഗിന്‍റെ വീട്ടിലെത്തിച്ചത്. ഇവിടെ വച്ച് ഇരുവരെയും കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പൂജകളുടെ പേരിലുളള നരബലിയാണ് നടന്നതെന്ന് പിന്നീട് പൊലീസ് കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു: പ്രതികരിച്ച് കെ സുധാകരൻ
തണ്ണീർക്കുടം പദ്ധതിയുമായി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്
പത്തനംതിട്ട കുമ്പഴയില്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
ജ്യൂസ് കടകളിലും കുപ്പിവെള്ള യൂണിറ്റുകളിലും വ്യാപക പരിശോധന; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ