തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ലൈംഗിക അധിക്ഷേപ പരാതിയില്‍ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. സബ് ഗ്രൂപ്പ് ഓഫീസര്‍ പുരുഷോത്തമന്‍ പോറ്റി, ജീവനക്കാരന്‍ മധു എന്നിവര്‍ക്കെതിരെയാണ് നടപടി ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. ജീവനക്കാരിയുടെ ലൈംഗിക അധിക്ഷേപ പരാതിയിലാണ് നടപടി.
അതേസമയം സംഘടനാ പ്രവര്‍ത്തനത്തിനായി ഫണ്ട് പിരിവിന് എത്തിയ ദേവസ്വം ബോര്‍ഡ് ജീവനക്കാരാണ് സഹപ്രവര്‍ത്തകയെ അപമാനിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. പിരിവ് വാങ്ങി മടങ്ങിയ ജീവനക്കാരില്‍ ഒരാളുടെ ഫോണില്‍ നിന്ന് അബദ്ധത്തില്‍ ജീവനകാരിക്ക് കോള്‍ പോയി. ഇതറിയാതെ ഇരുവരും ചേര്‍ന്ന് ജീവനക്കാരിക്കെതിരെ മോശമായി സംസാരിക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നല്‍കിയ പരാതി അന്വേഷിച്ച ആഭ്യന്തര വിജിലന്‍സ് ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അരുവിക്കര ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസര്‍ പുരുഷോത്തമന്‍ പോറ്റി, ജീവനക്കാരന്‍ മധു എന്നിവരെ ദേവസ്വം കമ്മിഷണര്‍ സസ്‌പെന്റ് ചെയ്തത്. പരാതിക്കാരിയുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും ശരിവച്ചാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
