തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മുൻ മന്ത്രി കെ.രാജു സിപിഐ പ്രതിനിധിയാകും.
വിളപ്പിൽ രാധാകൃഷ്ണനെ അംഗമാക്കാനായിരുന്നു സിപിഐ ആദ്യം തീരുമാനിച്ചിരുന്നത്.
സിപിഐ സംസ്ഥാന കൗൺസിൽ അംഗവും മുൻമന്ത്രിയുമാണ് കെ.രാജു. ദേവസ്വം ബോർഡ് പ്രസിഡൻ്റായി കെ. ജയകുമാറിനെ കഴിഞ്ഞദിവസം തെരഞ്ഞെടുത്തിരുന്നു.
സാമുദായിക സാഹചര്യം പരിഗണിച്ച് വിളപ്പിൽ രാധാകൃഷ്ണനെ മാറ്റണം എന്ന് സിപിഎം നിർദേശിച്ചിരുന്നു.
മുഖ്യമന്ത്രി നേരിട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തോട് ഇക്കാര്യം ആവശ്യപ്പെട്ടു. ഇതോട് കൂടിയാണ് കെ.രാജുവിനെ തിരഞ്ഞെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
