തൃശൂർ: തൃശൂർ മൃഗശാലയിലെ കടുവ ചത്തതായി റിപ്പോർട്ട്. ഹൃഷിരാജ് എന്ന ആൺ കടുവയാണ് ചത്തത്. മൂന്നുമാസത്തോളമായി പ്രത്യേക പരിചരണം നൽകി വരികയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതിനിടയിൽ ആണ് ഇന്നലെ രാത്രിയോടെ കൂട്ടിൽ ചത്ത നിലയിൽ കടുവയെ കണ്ടെത്തിയത്.
അതേസമയം തീർത്തും ചലനശേഷിയില്ലാതായ കടുവയ്ക്കു നേരിട്ട് വായയിൽ ഭക്ഷണം വെച്ചു കൊടുത്തു ഫീഡിങ് നടത്തുകയായിരുന്നു. ഇന്നലെ ഭക്ഷണം കഴിക്കാതിരുന്ന കടുവ രാത്രിയോട് കൂടി മരിക്കുകയായിരുന്നു. '
2015 ലാണ് വയനാട്ടിലെ കാട്ടികുളത്തു വെച്ചു സുൽത്താൻ ബത്തേരി റേഞ്ചിൽ നിന്നും കടുവയെ പിടികൂടുന്നത്. അന്ന് ഉദ്ദേശം 15 വർഷം പ്രായം കണക്കാക്കിയ കടുവയ്ക്കു ഇപ്പോൾ ഏകദേശം ഉദ്ദേശം 25 വയസ്സ് പ്രായം ഉണ്ടാകും. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്ക് വിധേയമായി മറ്റു നടപടികൾ സ്വീകരിക്കുമെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
