എസ്എൻഡിപി എൽഡിഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല; തുഷാർ വെള്ളാപ്പള്ളി

JANUARY 20, 2026, 8:57 PM

ആലപ്പുഴ: എൻഎസ്എസ്-എസ്എൻഡിപി ഐക്യ നീക്കത്തില്‍ പ്രതികരണവുമായി തുഷാർ വെള്ളാപ്പള്ളി. എൻഎസ്എസും എസ്എൻഡിപിയും സഹോദരസമുദായങ്ങളാണെന്നും ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും  തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. 

വിഡി സതീശന് എതിരായ വെള്ളാപ്പള്ളി നടേശന്‍റെ ആരോപണങ്ങളിലും തുഷാർ പ്രതികരണം നടത്തി. സതീശനെ വ്യക്തിപരമായി ഉന്നംവെച്ചല്ല വിമർശനങ്ങളെന്നും സതീശന്‍റെ പ്രസ്താവനകൾ അനാവശ്യമാണ്. എസ്എൻഡിപിയ്ക്കും എൻഎസ്എസിനും എതിരെ മോശമായി സംസാരിച്ചു. സമുദായ നേതാക്കളിൽ നിന്ന് ഉണ്ടായത് സ്വാഭാവിക പ്രതികരണം മാത്രം എന്നും അദ്ദേഹം പറഞ്ഞു.

എസ്എൻഡിപിക്കും എൻഎസ്എസിനും യുഡിഎഫിനെ പരാജയപ്പെടുത്തുക എന്ന നയമില്ല. മുസ്ലീം വിഭാഗത്തെ മാറ്റി നിർത്തിയിട്ടില്ല. അവർ സ്വയം മാറി നിൽക്കുന്നു എന്നും തുഷാർ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam