തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ൽ അ​ന്വേ​ഷ​ണ​ത്തി​ന് പു​തി​യ  സം​ഘ​മി​ല്ല 

NOVEMBER 15, 2026, 10:35 PM

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ലി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പു​തി​യ സ​മി​തി​യെ നി​യോ​ഗി​ക്കേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​ന​മാ​യി.

പൂ​ര​ച്ച​ട​ങ്ങു​ക​ൾ അ​ട്ടി​മ​റി​ച്ച​തി​ന് പി​ന്നി​ൽ തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ത്തി​ന് പ​ങ്കു​ണ്ടെ​ന്നാ​യി​രു​ന്നു പ്രാ​രം​ഭ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ൽ. എ​ന്നാ​ൽ, ഈ ​ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന ശ​ക്ത​മാ​യ തെ​ളി​വു​ക​ളോ രേ​ഖ​ക​ളോ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഫ​യ​ൽ തി​രി​ച്ച​യ​ച്ചി​രു​ന്നു. ഇ​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ല​വി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൊ​ണ്ട് ത​ന്നെ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

നി​ല​വി​ൽ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​ച്ച്. വെ​ങ്കി​ടേ​ഷി​ൻറെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​ന്നെ കേ​സി​ൽ ആ​വ​ശ്യ​മാ​യ തു​ട​ർ​പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കും. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ നേ​രി​ട്ട് ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും.

vachakam
vachakam
vachakam

പൂ​ര​ത്തി​ൻറെ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ളി​ലും ഉ​ള്ള അ​തൃ​പ്തി​യാ​ണ് തി​രു​വ​മ്പാ​ടി ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ളെ ഇ​തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൻറെ നി​ഗ​മ​നം. ഇ​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ലാ​പാ​ഹ്വാ​ന​വും ഇ​രു വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ഭി​ന്ന​ത ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ആ​രോ​പി​ച്ച് എ​ട്ട് ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ കു​റ്റം ചു​മ​ത്താ​ൻ ശു​പാ​ർ​ശ ചെ​യ്തി​രു​ന്നു. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam