കൊച്ചി: ടേം വ്യവസ്ഥയില്ലാതെ തൃക്കാക്കര നഗരസഭ ഭരിക്കാൻ ഒരുങ്ങി യുഡിഎഫ്. കൂറുമാറ്റവും കൂറുമാറ്റക്കാരെ പ്രോത്സാഹിപ്പിക്കലും തകൃതിയായി നടന്നിരുന്ന തൃക്കാക്കരയിൽ ഒരു അധ്യക്ഷനും അഞ്ചുവർഷം തികച്ച് ഭരിച്ചിട്ടില്ല.
2010 ൽ നഗരസഭ രൂപീകരിച്ചതിന് ശേഷം 2025 വരെയുള്ള കാലയളവിൽ 17 പേരാണ് അധ്യക്ഷ സ്ഥാനത്ത് എത്തിയത്.
5 വർഷം തികച്ച് ഭരിക്കാൻ ഇത്തവണത്തെ ചെയർമാനെങ്കിലും കഴിയുമോ എന്നത് അറിയാൻ ആണ് ഇനി കാത്തിരിക്കുന്നത്. 27 സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്.
എൽഡിഎഫിന് പതിനെട്ടും, 20 20ക്ക് ഒരു സീറ്റും തൃക്കാക്കര നഗരസഭയിൽ ഉണ്ട്.
തൃക്കാക്കര നഗരസഭ യുഡിഎഫിൻ്റെ ഉരുക്കുകോട്ടയാണ്. എങ്കിലും ഒരു അധ്യക്ഷനേ തന്നെ നിലനിർത്തി ഭരിക്കാൻ യുഡിഎഫിന് ഇത് വരെ കഴിഞ്ഞിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
