തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് തല്‍സമയം ലൈസന്‍സ് ലഭിക്കും. ടെസ്റ്റ് ഫലം തല്‍സമയം സാരഥി സോഫ്റ്റ്‌വെയറില്‍ ഉള്‍ക്കൊള്ളിച്ച് ലൈസന്‍സ് നല്‍കാനാണ് നീക്കം. പുതിയ സംവിധാനം ഉടന്‍ നടപ്പാകും. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 294 ലാപ്‌ടോറുകള്‍ വാങ്ങാന്‍ ഒന്നരക്കോടി രൂപ അനുവദിച്ചു.
ടെസ്റ്റ് ഗ്രൗണ്ടുകളില്‍ നിന്നും വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഓഫീസില്‍ എത്തിയ ശേഷമാണ് നിലവില്‍ ലൈസന്‍സ് അനുവദിക്കുന്നത്. രാവിലെ ഡ്രൈവിങ് ടെസ്റ്റ് നടക്കുമെങ്കിലും ലൈസന്‍സ് വിതരണം രാത്രിയാകും. ഇതിനുപകരം ടെസ്റ്റ് ഫലം അപ്പപ്പോള്‍ ഓണ്‍ലൈനില്‍ ഉള്‍ക്കൊള്ളിക്കും. പാസാകുന്നവര്‍ക്ക് ഉടന്‍തന്നെ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനില്‍ എടുക്കാനാകും. നേരത്തെ ലൈസന്‍സ് പ്രിന്റ് ചെയ്തു നല്‍കിയിരുന്നപ്പോള്‍ മാസങ്ങളോളം കാത്തിരിക്കേണ്ടിയിരുന്നു. ഈ കാലതാമസം ഒഴിവാക്കാന്‍ ആണ് ഡിജിറ്റല്‍ പകര്‍പ്പിലേക്ക് മാറിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
