തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗം;  കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിൽ‌

FEBRUARY 11, 2026, 9:26 AM

തിരുവല്ല: തിരുവല്ല സ്പാ കൂട്ട ബലാത്സംഗ കേസിൽ രണ്ടു പ്രതികൾ കൂടി തിരുവല്ല ‌പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇതോടെ കേസിൽ ഉൾപ്പെട്ട 6 പ്രതികളും പൊലീസിൻ്റെ പിടിയിലായി. 

ഒളിവിലായിരുന്ന കിരണും സജിനുമാണ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. കൂട്ടബലാത്സംഗത്തിനാണ് കേസെടുത്തിരിക്കുന്നത്.

ഗുണ്ടാപിരിവ് നൽകാത്തതിനായിരുന്നു സ്പാ ജീവനക്കാരിയെ കാപ്പാ പ്രതി മരണ സുബിൻ അതിക്രൂര പീഡനത്തിന് ഇരയാക്കിയത്. എതിർ ബിസിനസ് ഗ്രൂപ്പ് നൽകിയ ക്വട്ടേഷനാണ് സുബിനും കൂട്ടരും നടപ്പാക്കിയതെന്ന ആരോപണവും ഉയർന്നിരുന്നു.  

vachakam
vachakam
vachakam

നേരത്തെ, ഒരാളെ കൂടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. 

റാന്നിയിൽ നിന്നാണ് പ്രത്യേക പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ മുഖ്യപ്രതിയായ മരണ സുബിൻ, ബെർലിൻ ദാസ്, വരുൺ കുമാർ എന്നിവർ നേരത്തെ തന്നെ പിടിയിലായിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam