ലോകകപ്പ് ഫൈനലിൽ വൈദ്യുതി മുടക്കം ഉണ്ടാകരുത്; സർക്കാരിനോട് ജാഗ്രത വേണമെന്ന് നിർദേശിച്ച് പി.എ. മുഹമ്മദ് റിയാസ്

JULY 19, 2026, 1:10 AM

കോഴിക്കോട്: ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്ന സമയത്ത് സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടാകാതിരിക്കാൻ സർക്കാർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് സിപിഎം നേതാവും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. സർക്കാർ വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് പ്രായോഗികമായി ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും സമാന ഉറപ്പുകൾ നൽകിയിരുന്നെങ്കിലും അതിന്റെ ഫലം കണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ റിയാസ്, ഫൈനൽ മത്സരം നടക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയാൽ അത് വലിയ വിവാദത്തിനും ഗൗരവമായ സാഹചര്യത്തിനും ഇടയാക്കുമെന്നും മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് യുഡിഎഫ് സർക്കാരിന്റെ മിസ് മാനേജ്‌മെന്റാണ് കാരണമെന്നും അദ്ദേഹം ആരോപിച്ചു. ദീർഘകാല കരാറുകൾ (Long-term contracts) ഉറപ്പാക്കേണ്ടിടത്ത് ഹ്രസ്വകാല കരാറുകളിലേക്കാണ് സർക്കാർ നീങ്ങിയതെന്നും റിയാസ് വിമർശിച്ചു.

vachakam
vachakam
vachakam

നിലവിൽ സംസ്ഥാനത്ത് 400 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതി ക്ഷാമം നിലനിൽക്കുമ്പോൾ, അതിൽ 150 മെഗാവാട്ട് വൈദ്യുതി മാത്രമാണ് സർക്കാർ അധികമായി വാങ്ങിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പി.എ. മുഹമ്മദ് റിയാസിന്റെ പ്രതികരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam