കാസർകോട്: വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം വിദ്യാർഥികളുടെ ക്വിസ് മത്സരത്തിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് പരിശോധന തുടങ്ങി. കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരോട് റിപ്പോർട്ട് തേടി.
ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരെന്നായിരുന്നു ക്വിസിലെ ചോദ്യം. ഇതിന് ഉത്തരമായി വി.ഡി. സവർക്കറുടെ പേരാണ് നൽകിയിരുന്നത്. ചോദ്യാവലി തയ്യാറാക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങളും വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നുണ്ട്.
സംഭവത്തിൽ പരാതിയുമായി എംഎസ്എഫ് രംഗത്തെത്തി. അതേസമയം, വിഷയത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. ചോദ്യാവലിയിൽ ചരിത്രപരമായി തെറ്റായ പരാമർശം ഉൾപ്പെടുത്തിയതിൽ നടപടി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
