സ്കൂൾ ക്വിസിൽ സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം; അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ നിർദേശം നൽകി മന്ത്രി എൻ. ഷംസുദ്ദീൻ

AUGUST 8, 2026, 5:12 AM

തിരുവനന്തപുരം: വി.ഡി. സവർക്കറെ പുകഴ്ത്തിയ വിവാദ ചോദ്യാവലിയിൽ കർശന നടപടിക്ക് നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. 

ആഗസ്റ്റ് 6 ന് കാസർ​ഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്‌കൂളുകളിൽ ഫ്രീഡം ക്വിസ് എന്ന പേരിൽ സംഘടിപ്പിച്ച ക്വിസ് മത്സരം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെയോ വിദ്യാഭ്യാസ വകുപ്പിൻ്റെയോ പ്രവർത്തന കലണ്ടറിൽ തീരുമാനിക്കാത്ത പരിപാടിയാണെന്നും ഇത് പോലെ പ്രദേശികമായി അനൗദ്യോഗികമായി ചോദ്യങ്ങൾ നിർമ്മിച്ച് മത്സരം നടത്താൻ വിദ്യാഭ്യാസ വകുപ്പും, സാമൂഹ്യ ശാസ്ത്ര ക്ലബ്ബും ആരെയും ചുമതലപ്പെട്ടുത്തിയിട്ടുമില്ലെന്നും വ്യക്തമാക്കി.

ചരിത്രത്തിന്റെ പിൻബലമില്ലാത്ത തെറ്റായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയത് ദോഷൈകദൃഷ്ടിയുള്ളവരാണ്. ഇത്തരത്തിൽ തെറ്റായ ചോദ്യം തയ്യാറാക്കി മത്സരം നടത്തിയത് ആരെന്ന് അന്വേഷണം നടത്തി കണ്ടു പിടിച്ച്, അവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയതെന്ന് കുറിപ്പില്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam