പൊലീസ് തിരച്ചിൽ ശക്തമാക്കിയതിനിടെ അർജുൻ ആയങ്കി എടപ്പാളിലെത്തി; ദൃശ്യങ്ങൾ പുറത്ത്

AUGUST 8, 2026, 3:32 AM

മലപ്പുറം: പൊലീസ് തിരച്ചിൽ ശക്തമാക്കിയതിനിടെ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തിയതായി സൂചന. എടപ്പാളിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ അർജുൻ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

അർജുൻ ആയങ്കിക്കൊപ്പം എടപ്പാൾ വട്ടംകുളം സ്വദേശികളായ നാല് പേരും ദൃശ്യങ്ങളിലുണ്ട്. ഇവരെ ശനിയാഴ്ച പുലർച്ചെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അർജുൻ ആയങ്കിയുമായി ബന്ധമുള്ള ആകെ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചതായാണ് വിവരം.

വട്ടംകുളം സ്വദേശികളായ അബൂബക്കർ സിദ്ദീഖ്, ഫൈസൽ, നൗഫൽ, അഷ്കർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇവർ അർജുൻ ആയങ്കിയുമായി ബന്ധം പുലർത്തിയിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

vachakam
vachakam
vachakam

ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അർജുൻ ആയങ്കിക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും റീലുകളും നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുൻപും അർജുൻ ആയങ്കി ഇവർക്കൊപ്പം എടപ്പാളിലെത്തിയിരുന്നതായാണ് വിവരം.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam