കോന്നി ആനക്കൊട്ടിലിൽ ആന പാപ്പാനെ കുത്തിക്കൊന്നു

AUGUST 8, 2026, 8:07 AM

കോന്നി ആനക്കൊട്ടിലിൽ ആന പാപ്പാനെ കുത്തിക്കൊന്നു. കോന്നി ചേരിമുക്ക് സ്വദേശി മോഹനൻ നായരാണ് മരിച്ചത്. 

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.ആനയ്ക്ക് തീറ്റ നൽകിയ ശേഷം അതിന്റെ തുമ്പിക്കൈയിലുണ്ടായിരുന്ന മുറിവ് പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആന മോഹനനെ വലിച്ചു താഴെയിടുകയും കുത്തി പരുക്കേൽപ്പിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മോഹനനെ ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലാണ്.

vachakam
vachakam
vachakam

രണ്ടു തവണ അടുത്തേക്ക് പോകാൻ ശ്രമിച്ചതിൽ പ്രകോപിതയായി ആക്രമിച്ചതാകാമെന്നാണ് അധികൃതർ പറയുന്നത്. സ്ഥിരം പാപ്പാൻ അല്ലാത്തതിനാൽ ആക്രമിച്ചതാകാനാണ് സാധ്യതയെന്നാണ് നിഗമനം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam