അർജുൻ ആയങ്കിക്കെതിരെ നടപടി എടുക്കട്ടെ; ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി വിജയൻ

AUGUST 8, 2026, 2:16 AM

കണ്ണൂർ: ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ നടപടി സ്വീകരിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയൻ.

അർജുൻ ആയങ്കിക്കായി സംസ്ഥാനമൊട്ടാകെ പൊലീസ് അന്വേഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ആയങ്കിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.

അതേസമയം, പയ്യന്നൂരിൽ സ്ഥാനാർഥിയെ മാറ്റുന്ന കാര്യത്തിൽ ആലോചന നടന്നെന്ന കെ.കെ. രാഗേഷിന്റെ പ്രസംഗം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam