രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവം; പയ്യന്നൂർ തഹസിൽദാറെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകി മന്ത്രി അനിൽകുമാർ

AUGUST 8, 2026, 6:46 AM

കണ്ണൂർ: രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ പോൾ കെ.പിയെ സസ്പെൻഡ് ചെയ്തേക്കും. തഹസിൽദാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു. തഹസിൽദാറെ സസ്പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർദേശം നൽകി.കളക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും സസ്‌പെൻഷൻ. 

പയ്യന്നൂർ തഹസീൽദാർ, പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട്, പ്രിൻസിപ്പൽ, ചെറുപുഴ പോലീസ് എന്നിവരിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് കണ്ണൂർ കളക്ടർ പി. വിഷ്ണുരാജ് റവന്യൂമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. ഫ്രീസറില്ലാത്ത ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകേണ്ടി വന്നതിൽ പയ്യന്നൂർ തഹസീൽദാർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നായിരുന്നു റിപ്പോർട്ട്. തുടർന്ന് തഹസീൽദാരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകുകയായിരുന്നു.

അതേസമയം, രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോകാൻ പയ്യന്നൂർ തഹസിൽദാർ പണം ആവശ്യപ്പെട്ടെന്ന ആരോപണവുമായി ചെറുപുഴ റിവർ റാഫ്റ്റിംഗ് സൊസൈറ്റി പ്രസിഡന്‍റ് രംഗത്തെത്തിയിരുന്നു.ആംബുലൻസ് വിളിക്കാൻ 25,000 രൂപ വേണമെന്നായിരുന്നു ആവശ്യമെന്ന് പ്രസിഡന്‍റ് അനൂപ് വി.എ പറഞ്ഞു.

vachakam
vachakam
vachakam

ആംബുലൻസ് അറേഞ്ച് ചെയ്യാമെന്ന് റാഫ്റ്റിംഗ് ടീം പറഞ്ഞു. എന്നാൽ, പണമായി തന്നാൽ മതിയെന്ന് തഹസിൽദാർ മറുപടി നൽകുകയായിരുന്നു.ചെറുപുഴ പഞ്ചായത്ത് അംഗത്തിന് ഒടുവിൽ 10000 രൂപ നൽകിയെന്നും അനൂപ് പറഞ്ഞു. ഈ തുക പഞ്ചായത്ത് മെമ്പർ പിന്നീട് തിരികെ നൽകിയെന്നും അനൂപ് അറിയിച്ചു.ചെറുപുഴ വാർഡ് മെമ്പർ അനീഷ് ആന്‍റണി ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നു.

എന്നാൽ, ആംബുലൻസ് പണത്തിനായി ആദ്യ ഘട്ടത്തിൽ സന്നദ്ധ സംഘടനകളുടെ സഹായം തേടിയിരുന്നുവെന്ന മറുപടിയുമായി തഹസിൽദാർ രം​ഗത്തെത്തിയിരുന്നു. ആ സമയത്താണ് റാഫ്റ്റിംഗ് ടീമിനോടും ചോദിച്ചതെന്നാണ്  തഹസിൽദാർ പ്രതികരിച്ചത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam