കേരളത്തിലെ ഒരു കാമ്പസുകളിലും ഇടിമുറിയില്ല, പരിശോധിക്കാൻ മാധ്യമങ്ങളെ സ്വാഗതം ചെയ്യുന്നു: ആര്‍ഷോ

JULY 5, 2024, 2:29 PM

തിരുവനന്തപുരം: കേരളത്തിലെ ഒരു കാമ്പസുകളിലും ഇടിമുറിയില്ലെന്ന് എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് പി.എം. ആർഷോ. മാധ്യമങ്ങളെ കാമ്ബസുകളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ആർക്കും ഇക്കാര്യം പരിശോധിക്കാമെന്നും ആർഷോ കൂട്ടിച്ചേർത്തു.

ഇടിമുറികളിലൂടെയല്ല എസ്‌എഫ്‌ഐ വളർന്നുവന്നതെന്നും മാനേജ്മെന്‍റുകള്‍ തീർത്ത ഇടിമുറികള്‍ പൊളിക്കാൻ നേതൃത്വം കൊടുത്ത സംഘടനയാണിതെന്നും ആർഷോ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു. ഒരു പ്രസംഗത്തിലെ തെറ്റായ പ്രയോഗം പോലും തിരുത്താൻ തയാറാവുകയാണ്. കൊയിലാണ്ടിയിലെ എസ്‌എഫ്‌ഐ ഏരിയാ സെക്രട്ടറിയുടെ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നതില്‍ തർക്കമില്ല. അത് ഗൗരവമായി പരിശോധിക്കുമെന്നും ആർഷോ പറഞ്ഞു.

vachakam
vachakam
vachakam

എസ്‌എഫ്‌ഐ നേതാവിന്‍റെ ചെവി ഗുരുദേവ കോളജിലെ അധ്യാപകൻ അടിച്ചു പൊളിച്ചതിനെക്കുറിച്ച്‌ ആരും ചർച്ച ചെയ്യുന്നില്ല. ഇപ്പോള്‍ പുറത്ത് വന്ന ദൃശ്യങ്ങള്‍ക്ക് മുമ്ബേയുള്ള ദൃശ്യങ്ങള്‍ പുറത്തുവിടാൻ കോളജ് തയാറാകണമെന്നും ആർഷോ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam