കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ തിരിച്ചടിയുണ്ടാകാമെന്ന് സിപിഐഎം വിലയിരുത്തൽ. ജില്ലയിലെ മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് സിപിഐഎം ജില്ലാ സെന്റർ യോഗത്തിൽ വിലയിരുത്തിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
കുന്ദമംഗലം, നാദാപുരം, കോഴിക്കോട് സൗത്ത് എന്നീ സീറ്റുകളിലാണ് പാർട്ടിക്ക് പ്രതിസന്ധി നേരിടേണ്ടിവരാൻ സാധ്യതയെന്ന് ആണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം വോട്ട് ചോർച്ച ഉണ്ടായാലും കുറഞ്ഞ ഭൂരിപക്ഷത്തിൽ എലത്തൂർ സീറ്റ് നിലനിർത്താനാകുമെന്ന ആത്മവിശ്വാസവും പാർട്ടി പ്രകടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
