കണ്ണൂർ: ഇരിട്ടി കോളയാടിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ ഫ്ലക്സ് ബോർഡ്. പാർട്ടിയാണ് വലുത് നേതാക്കളല്ല എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. കോളയാട് ഈരായികൊല്ലിയിലാണ് ബോർഡ് വച്ചത്.
കൂടാതെ, പി. ജയരാജൻ്റെയും എം. സ്വരാജിൻ്റെയും ചിത്രങ്ങളും ഫ്ലക്സിലുണ്ട്. നയിക്കാൻ ഇവരുണ്ടെങ്കിൽ കൂടെ ഞങ്ങളും ഉണ്ടെന്നും ബോർഡിൽ എഴുതിയിട്ടുണ്ട്. ചെങ്കോട്ടമുക്ക് ഈരായിക്കൊല്ലിയുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചത്.
അതേസമയം, കണ്ണൂർ കാൾടെക്സിൽ കെ.സി. വേണുഗോപാലിൻ്റെ പേരിലും ഫ്ലക്സ് ഉയർന്നു.നയിച്ചവൻ നായകൻ എന്നാണ് ഫ്ലക്സിലുള്ളത്. റിയൽ ലീഡർ എന്നും വിശേഷണമുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
