തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിയുടെ ഉദ്ഘാടനം സിപിഎം ബഹിഷ്കരിക്കുന്നതിൽ പ്രതികരിച്ച് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ രംഗത്ത്.
സിപിഎം തീരുമാനം തിരുത്തണമെന്ന് സി പി ജോൺ ആവശ്യപ്പെട്ടു.വിനാശകാലേ വിപരീതബുദ്ധിയെന്ന് പ്രതികരിച്ച സി പി ജോൺ, കുറച്ച് കാലം കഴിഞ്ഞ് തെറ്റ് തിരുത്തുമായിരിക്കുമെന്നും കൂട്ടിച്ചേർത്തു.
അതിനിടെ, 'പ്രിയദർശിനി' പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സിപിഎം പങ്കെടുക്കില്ലായെന്നാണ് റിപ്പോർട്ടുകൾ.പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ മുഴുവൻ എംഎൽഎമാർക്കും സിപിഎം നിർദേശം നൽകി. പദ്ധതി ആളെ പറ്റിക്കുന്നതാണെന്നും യുഡിഎഫ് പറഞ്ഞതല്ല നടപ്പിലാക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു.
കെഎസ്ആർടിസി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാമെന്നും ഏത് ഭാഗത്തേക്കും പോകാമെന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ ഏറ്റവും അവസാനം ആയിരം ബസുകളിൽ മാത്രമാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നത്. മലബാറിൽ ഓർഡിനറി ബസുകൾ അപൂർവമാണ്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ ഓർഡിനറി ബസുകൾ ഉള്ളത്. പദ്ധതി ആളെ പറ്റിക്കുന്നതാണെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
