തിരുവനന്തപുരം: മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കായികവകുപ്പ് റിപ്പോർട്ട് ഗൗരവതരമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംഭവത്തിൽ മുൻ സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും ഉചിതമായ അന്വേഷണം ഉടൻ പ്രഖ്യാപിക്കുമെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ചട്ടങ്ങൾ പാലിക്കാതെയാണ് സ്പോൺസറെ തീരുമാനിച്ചതെന്നാണ് കായികവകുപ്പ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലെന്ന് സതീശൻ വ്യക്തമാക്കി. താൽപര്യപത്രം ക്ഷണിക്കാതെയാണ് സ്പോൺസറെ തീരുമാനിച്ചത്. സ്പോൺസറെ തിരഞ്ഞെടുക്കുന്നതിൽ ഒരു മാനദണ്ഡവും പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്പോൺസർ ജിഎസ്ടി വെട്ടിപ്പ് നടത്തിയതായും റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
അതേസമയം, മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് രണ്ട് ലക്ഷം രൂപ കൂടി ധനസഹായമായി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
വിഴിഞ്ഞത്ത് കരമാർഗമുള്ള ചരക്ക് നീക്കം ഈ മാസം 18ന് ആരംഭിക്കുമെന്നും ഇതിനാവശ്യമായ എല്ലാ അനുമതികളും ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ പാസാക്കിയ ധാതു നിയമം കേരളത്തെ ദോഷകരമായി ബാധിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
