കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരന്മാർ വീണ്ടും കോടതിയിൽ ഹാജരാകണമെന്ന് നിർദേശം. ഈ മാസം 18ന് ഹാജരാകാനാണ് എറണാകുളം കോടതിയുടെ നിർദേശം. അന്ന് പ്രതികൾക്കെതിരായ കുറ്റങ്ങൾ വായിച്ചുകേൾപ്പിക്കും.
ഇന്ന് കോടതിയിൽ ഹാജരായതോടെ ഒന്നാം പ്രതി റോജി അഗസ്റ്റിനെതിരായ ജാമ്യമില്ലാ വാറണ്ട് പിൻവലിച്ചു. കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്നാണ് പ്രതികൾക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ രണ്ടാം പ്രതി ആന്റോ അഗസ്റ്റിനും മൂന്നാം പ്രതി ജോസ് കുട്ടി അഗസ്റ്റിനും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായിരുന്നു. തുടർന്ന് നടപടികളുടെ ഭാഗമായി റോജി അഗസ്റ്റിനും ഇന്ന് കോടതിയിലെത്തി.
വയനാട് മേപ്പാടിയിൽ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങൾ വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാപാരി അലിയാർക്ക് വിൽപ്പന നടത്തി വിശ്വാസവഞ്ചന നടത്തിയെന്നാണ് കേസ്.
കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരന്മാർ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ തുടർനടപടികൾ പുരോഗമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
