ഇടുക്കി: വാഗമണ്ണിലെ കയ്യേറ്റ ഭൂമിയുടെ പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടികൾ തുടങ്ങി. ലാൻഡ് അസൈൻമെന്റ് കമ്മിറ്റി നിലവിലില്ലാത്ത സമയത്ത്, ജില്ലാ കളക്ടറുടെ അനുമതി പോലും ഇല്ലാതെ നൽകിയ പട്ടയങ്ങളാണ് റദ്ദാക്കുന്നത്.
അമേരിക്കയിൽ കഴിയുന്നവർ ബിനാമി പേരുകളിൽ ഭൂമിക്ക് പട്ടയം നേടിയതായും ആരോപണമുണ്ട്. പട്ടയം അനുവദിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളും പട്ടയം അനുവദിച്ച രീതിയും അധികൃതർ പരിശോധിച്ചുവരികയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അനധികൃതമായി നൽകിയ പട്ടയങ്ങൾ റദ്ദാക്കാനാണ് നീക്കം എന്നാണ് പുറത്തു വരുൺ വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
