സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുതിച്ചുയരുന്നു 

OCTOBER 18, 2026, 11:58 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു.പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,08,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്.ഇതോടെ 13,570 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒക്ടോബർ 11ന് ഒരു പവൻ സ്വർണത്തിന്റെ വില 1,11,040 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ആയിരുന്നു ഒക്ടോബർ 11ന്. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ സ്വർണത്തിന്റെ നിരക്ക് വർദ്ധിക്കും എന്ന് പ്രതീക്ഷിച്ചില്ലെങ്കിലും ഒക്ടോബർ 15 ആയപ്പോഴേക്കും ഈ മാസത്തെ ഏറ്റവും കുറഞ്ഞ രൂപയായ 1,08,120 രൂപയിലും സ്വർണത്തിന്റെ നിരക്ക് എത്തി. എന്നാൽ പിന്നീട് അല്പം വർദ്ധിച്ചെങ്കിലും നേരിയ വർദ്ധനവ് മാത്രമാണ് ഉണ്ടായത്.

അതേസമയം, ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില കുറഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam