താന്‍ കൂടി അംഗമായ ബോര്‍ഡ് ആണ് ഭൂമി വഖഫ് ആയി രജിസ്റ്റര്‍ ചെയ്തത്, മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് മായിന്‍ ഹാജി

OCTOBER 18, 2026, 11:02 PM

മലപ്പുറം: മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എംസി മായിന്‍ ഹാജി വ്യക്തമാക്കി.2019ല്‍ താന്‍ കൂടി അംഗമായ ബോര്‍ഡ് ആണ് ഭൂമി വഖഫ് ആയി രജിസ്റ്റര്‍ ചെയ്തത്. ബോര്‍ഡിന് നിയമപ്രകാരമേ ഇടപെടാന്‍ കഴിയുകയുള്ളൂ.ആളുകളുടെ കിടപ്പാടവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ സര്‍ക്കാര്‍ ഇടപെട്ട് സഹായം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടിന് വിരുദ്ധമാണ് മായിന്‍ഹാജിയുടെ വാക്കുകള്‍. മുനമ്പത്തെ വിവാദ ഭൂമി വഖഫ് സ്വത്തല്ല എന്ന തന്റെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്നു മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

മുനമ്പത്തെ ഭൂമി വഖഫ് ആയി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വഖഫ് ബോര്‍ഡിന്റെ നടപടി ന്യായമല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ അവര്‍ക്ക് അപ്പീല്‍ പോകാമെന്ന് മായിന്‍ ഹാജി പറഞ്ഞു.കിടപ്പാടം നഷ്ടമാകുന്നവരെ സഹായിക്കുകയെന്നത് സര്‍ക്കാര്‍ ചെയ്യേണ്ട കാര്യമാണ്. സര്‍ക്കാര്‍ അവര്‍ക്ക് ആവശ്യമായ സഹായം ചെയ്യണം. വഖഫ് ബോര്‍ഡിനെ സംബന്ധിച്ച് അതില്‍ മറ്റൊന്നും ചെയ്യാനാവില്ലെന്ന് മായിന്‍ഹാജി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam