നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം;  സുഹൈലിന്‍റെ അമ്മയുടെ മൊഴിയെടുക്കും

OCTOBER 18, 2026, 9:49 PM

കൊച്ചി:  മിനി കൂപ്പര്‍ അപകടക്കേസിൽ പ്രതി സുഹൈൽ സജീവന്‍റെ അമ്മയുടെ മൊഴിയെടുക്കാൻ പൊലീസ്. സുഹൈൽ ഓടിച്ച മിനി കൂപ്പറിന്‍റെ ആര്‍സി ഉടമ സുഹൈലിന്‍റെ അമ്മയെന്ന് പൊലീസ് പറയുന്നു. 

സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പും അന്വേഷണ സംഘം തുടങ്ങി.

കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളെ അന്വേഷണ സംഘം നേരിട്ട് കാണും. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പാലക്കാടും വയനാടും പോയി കുടുംബങ്ങളുടെ മൊഴി രേഖപ്പെടുത്തും. ഇന്ന് തന്നെ പൊലീസ് കൊല്ലപ്പെട്ടവരുടെ വീട്ടിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. 

vachakam
vachakam
vachakam

അപകടനേരത്ത് വാഹനം ഓടിച്ച സുഹൈൽ സജീവ്, സഹയത്രികരായ നിനവ്, ജോയൽ , അമീര്‍ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മദ്യപിച്ചു തന്നെയാണ് സുഹൈൽ വാഹനം ഓടിച്ചത് എന്ന് രക്തപരിശോധനയിൽ തെളിഞ്ഞു. സഹയാത്രികര്‍ ആകട്ടെ സുഹൈലിനെ തടഞ്ഞുമില്ല. ദൃക്സാക്ഷി മൊഴികളും സിസിടിവിയുമുണ്ട്. അപകട നേരത്തെ നിര്‍ണായക വിവരങ്ങൾ പതിഞ്ഞ ഇവന്‍റ് ഡാറ്റാ റെക്കോഡറിന്‍റെ ശാസ്ത്രീയ പരിശോധന കഴിഞ്ഞിട്ടില്ല.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam