മട്ടാഞ്ചേരി സിനഗോഗ് തീവെപ്പ് കേസ്: ജനുവരിയിൽ മൂവാറ്റുപുഴയിലും ആക്രമണശ്രമം; ‘ബോസ്’ നിർദേശിച്ചെന്ന് പ്രതി

OCTOBER 18, 2026, 10:21 PM

കൊച്ചി: മട്ടാഞ്ചേരി സിനഗോഗിന് മുന്നിലെ തീവെപ്പ് കേസിൽ അറസ്റ്റിലായ എബിൻ പോളിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. ജനുവരിയിൽ മൂവാറ്റുപുഴയിലെ മേക്കപ്പാടത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിനും തീയിട്ടതായി പൊലീസ് കണ്ടെത്തി. ‘ബോസ്’ എന്ന് വിളിക്കുന്നയാളുടെ നിർദേശപ്രകാരമാണ് കെട്ടിടത്തിന്റെ വാതിലിന് തീയിട്ടതെന്ന് ചോദ്യംചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

പ്രതിയെ കെട്ടിടത്തിലെത്തിച്ച് പൊലീസ് തെളിവെടുപ്പും നടത്തി. ആക്രമണങ്ങൾക്കുള്ള പരിശീലനത്തിന്റെ ഭാഗമായാണോ ഈ സംഭവം നടന്നതെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. മട്ടാഞ്ചേരി സിനഗോഗ് ഉൾപ്പെടെ മൂന്ന് സ്ഥലങ്ങളിൽ പ്രതി തീയിട്ടതായാണ് പൊലീസിന്റെ കണ്ടെത്തൽ.

മൂവാറ്റുപുഴയിലെ ഉപയോഗിച്ച കാറുകളുടെ ഷോറൂമിന് തീയിട്ട സംഭവത്തിൽ എബിന് പണം ലഭിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഷോറൂമിന് തീയിടുന്നതിനുള്ള മുൻകൂർ തുകയായി ഏകദേശം 5,000 രൂപ ക്രിപ്റ്റോകറൻസി വഴി ലഭിച്ചതായാണ് പൊലീസ് പറയുന്നത്. സിനഗോഗിന് മുന്നിലെ തീവെപ്പിനും പ്രതിക്ക് പണം ലഭിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

vachakam
vachakam
vachakam

കോലഞ്ചേരി സ്വദേശിയായ എബിൻ പോൾ ‘ബോസ്’ എന്ന് വിളിക്കുന്ന വ്യക്തിയുമായി ടെലഗ്രാം വഴിയാണ് ആശയവിനിമയം നടത്തിയിരുന്നതെന്നാണ് വിവരം. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രതിയുടെ ഫോണിൽനിന്ന് വിവരങ്ങൾ വീണ്ടെടുത്തിട്ടുണ്ട്. ഫോൺവിളികൾ, സന്ദേശങ്ങൾ, ശബ്ദരേഖകൾ, ദൃശ്യങ്ങൾ എന്നിവ വിശദമായി പരിശോധിച്ചുവരികയാണ്.

കേസിൽ യുഎപിഎ ചുമത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ആക്രമണങ്ങൾക്ക് നിർദേശം നൽകിയെന്ന് സംശയിക്കുന്ന ‘ബോസ്’ ആരാണെന്നും സംഭവങ്ങൾക്ക് പിന്നിലെ ഗൂഢാലോചനയിലേക്കുള്ള കൂടുതൽ വിവരങ്ങൾ എന്താണെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam