വടക്കൻ പറവൂരിൽ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കുത്തിക്കൊന്നു; ആൺസുഹൃത്ത് കസ്റ്റഡിയിൽ

AUGUST 13, 2026, 4:42 AM

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു. ചൂണ്ടി സ്വദേശി സുരമ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആൺസുഹൃത്ത് ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയായിരുന്നു സംഭവം. ഷിബിന്റെ വീട്ടിലേക്ക് സുരമ്യയെ വിളിച്ചുവരുത്തിയ ശേഷം കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദീർഘകാലമായി ഇരുവരും തമ്മിൽ ബന്ധത്തിലായിരുന്നു. ബന്ധത്തിൽ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊടുങ്ങല്ലൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് സുരമ്യ ആലുവയിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് ഷിബിന്റെ ഫോൺ സന്ദേശത്തെ തുടർന്ന് പറവൂരിൽ ബസ് ഇറങ്ങി. ഷിബിൻ ബൈക്കിലെത്തി സുരമ്യയെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

vachakam
vachakam
vachakam

വീട്ടിലെത്തിയതിന് പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ഇതിനിടെ ഷിബിൻ കത്തി ഉപയോഗിച്ച് സുരമ്യയെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു.

സംഭവം ഷിബിൻ തന്നെയാണ് പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam