തിരുവനന്തപുരം: എംഡിഎംഎ കേസിൽ അറസ്റ്റിലായ മുഹമ്മദ് ഹുസൈനെയും അബ്ദുൽ സലാമിനെയും നേരിട്ട് അറിയാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലാത്തിച്ചാർജിൽ പരിക്കേറ്റപ്പോഴാണ് ഇരുവരെയും ആദ്യമായി വിളിച്ച് സംസാരിച്ചതെന്നും പിന്നീട് അവരുടെ വീട്ടിൽ പോയിരുന്നെന്നും സതീശൻ വ്യക്തമാക്കി.
പൊലീസ് മർദനത്തിൽ പരിക്കേറ്റയാൾ എന്ന നിലയിലുള്ള താൽപ്പര്യത്തിന്റെ ഭാഗമായാണ് അന്ന് വീട്ടിലെത്തിയതെന്നും ഇപ്പോൾ അറസ്റ്റിലായപ്പോഴാണ് ഇവരുടെ മറ്റ് കാര്യങ്ങളെക്കുറിച്ച് അറിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇരുവരും തന്റെ സോഷ്യൽ മീഡിയ ടീമിൽ പ്രവർത്തിച്ചിരുന്നില്ലെന്നും അത്തരമൊരു ടീം താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ഇപ്പോഴുമില്ലെന്നും സതീശൻ വ്യക്തമാക്കി.
അതേസമയം, സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ കാണുമ്പോൾ വലിയ സംഭവമാണെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മെറ്റ എന്താണ് ചെയ്യുന്നതെന്ന് തനിക്ക് അറിയില്ലെന്നും തന്റെ അനുകൂലമായ പോസ്റ്റുകളും നീക്കം ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെ വിമർശിക്കുന്നതടക്കമുള്ള പോസ്റ്റുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് കത്ത് നൽകുമെന്നും സതീശൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
