രക്തസമ്മർദ്ദത്തിനുള്ള മരുന്ന് തിരിച്ചുവിളിച്ച് യു.എസ്. FDA

SEPTEMBER 25, 2026, 12:06 AM

വാഷിംഗ്ടൺ: യു.എസിൽ രക്തസമ്മർദ്ദത്തിനും ശരീരത്തിലെ നീർക്കെട്ടിനും ഉപയോഗിക്കുന്ന ക്ലോർത്താലിഡോൺ (Chlorthalidone 25 mg) ഗുളികകളുടെ 13,000ത്തിലധികം കുപ്പികൾ യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (FDA) തിരിച്ചുവിളിച്ചു.

ഗുളികകൾ കൃത്യമായി ലയിച്ചചേരാത്തതിനെത്തുടർന്നാണ് നടപടി. ഇത് മരുന്നിന്റെ ഫലപ്രാപ്തി കുറച്ചേക്കാം.

ഇൻവെന്ഷ്യ ഹെൽത്ത്‌കെയർ ലിമിറ്റഡ് നിർമ്മിച്ച 13,567 കുപ്പികൾ.

vachakam
vachakam
vachakam

ബാച്ച് നമ്പർ: RISA24002, എൻ.ഡി.സി നമ്പർ: 6498059901, കാലാവധി തീരുന്ന തീയതി: 04/2027

റിസ്‌ക് ലെവൽ: ക്ലാസ് II (ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് സാധ്യത കുറവാണെങ്കിലും താൽക്കാലിക പാർശ്വഫലങ്ങൾ ഉണ്ടായേക്കാം).

നിങ്ങൾ ഈ മരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കിൽ, കുപ്പിയിലെ വിവരങ്ങൾ പരിശോധിച്ച് ഡോക്ടറുടെയോ ഫാർമസിസ്റ്റിന്റെയോ നിർദ്ദേശം തേടുക. സ്വന്തം നിലയ്ക്ക് മരുന്ന് കഴിക്കുന്നത് നിർത്തരുത്

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam