ഷോട്ട് സര്‍ക്യൂട്ട്: ചുമര്‍ഫാന്‍ കത്തിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റു മരിച്ചു

SEPTEMBER 24, 2026, 8:10 PM

വണ്ടൂര്‍: വാളക്കുളം തിരുവാലി കുളക്കാട്ടിരിയില്‍ ഷോട്ട് സര്‍ക്യൂട്ട് മൂലമുണ്ടായ തീപിടിത്തത്തില്‍ ചുമര്‍ഫാന്‍ കത്തിക്കരിഞ്ഞ് കട്ടിലിലേക്ക് വീണ് അഞ്ചുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ദാരുണമായി കൊല്ലപ്പെട്ടു. എറണാകുളം കാലടി മഞ്ഞപ്ര സ്വദേശി പന്നികശ്ശേരി സജീവിന്റെയും ഭാര്യയുടെയും മകളായ ശ്രീഭദ്രയാണ് അപകടത്തില്‍ മരിച്ചത്.

കഴിഞ്ഞ ദിവസം വൈകീട്ട് നാലേകാലോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുഞ്ഞിനെ വീടിനകത്തെ കട്ടിലില്‍ ഉറക്കിക്കിടത്തിയ ശേഷം സജീവും ഭാര്യയും സമീപത്തുള്ള ഫാമിലേക്ക് ജോലിക്കായി പോയതായിരുന്നു. കുറച്ചു സമയത്തിന് ശേഷം വീടിനുള്ളില്‍ നിന്ന് ശക്തമായി പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഇരുവരും ഉടന്‍ തന്നെ ഓടിയെത്തുകയായിരുന്നു.

വൈദ്യുതി ഷോട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപിടിച്ച ചുമര്‍ഫാന്‍ ഉരുകി താഴേക്ക് വീണ് കട്ടിലില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തീപിടിത്തത്തില്‍ കട്ടിലിലെ മെത്ത പൂര്‍ണ്ണമായി കത്തിക്കരിയുകയും കട്ടിലിന് ഭാഗികമായി നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ എടവണ്ണ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam