തൃശൂർ: തട്ടിപ്പും വെട്ടിപ്പും മുഖമുദ്രയാക്കിയ ചിലരുണ്ട്. അത്തരമൊരാളുടെ ചതിക്കുഴി മനസ്സിലാക്കി വന്നപ്പോഴേക്കും 28 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കൈമോശം വന്നിരുന്നു.
യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4,000 രൂപയും തട്ടിയെടുത്ത കേസിലാണ് പ്രതിയെ മാള പോലീസ് പിടികൂടിയത്.
സ്വർണം തിരികെ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 2024 ജൂൺ മുതൽ 2025 ഒക്‌ടോബർ 30 വരെയുള്ള കാലയളവിൽ പ്രതി പരാതിക്കാരിയിൽ നിന്ന് പലതവണകളായി 29.50 പവൻ സ്വർണാഭരണങ്ങളും 4,000 രൂപയും കൈക്കലാക്കുകയായിരുന്നു.
പള്ളുരുത്തി സ്വദേശിയായ സൽമാനുൽ ഫാരിസാണ് (27) അറസ്റ്റിലായത്. പള്ളുരുത്തിയിൽനിന്നുമാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്.
പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും സ്വർണവും പണവും തിരികെ നൽകാതെ വഞ്ചിച്ചതിനെ തുടർന്നാണ് യുവതി കഴിഞ്ഞ വർഷം പോലീസിൽ പരാതി നൽകിയത്. സർക്കിൾ ഇൻസ്‌പെക്ടർ എ എൻ ഷാജുവിൻറെ നിർദേശപ്രകാരം മാള എസ്എച്ച്ഒ വിശാഖ് കെ വിശ്വന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അതിവിദഗ്ദ്ധമായി പ്രതിയെ വലയിലാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
