കാനഡയിൽ ഓണാഘോഷത്തിന് അരങ്ങൊരുങ്ങുന്നു; ഓണച്ചന്ത സീസൺ-6 ഓഗസ്റ്റ് 22ന്

AUGUST 13, 2026, 7:33 AM

ടൊറോന്റോ: കാനഡയിലെ മലയാളി സമൂഹത്തിന്റെ ഓണാഘോഷങ്ങൾക്ക് വേറിട്ട അനുഭവം സമ്മാനിച്ച ആഹാ റേഡിയോയും എന്റെ കാനഡയും സംയുക്തമായി അവതരിപ്പിക്കുന്ന ഓണച്ചന്ത ആറാം സീസണിലേക്ക്.  കാനഡയിലെ ഔട്ട്‌ഡോർ ഓണാഘോഷങ്ങൾക്ക് തുടക്കമിട്ട ഓണച്ചന്ത ഇത്തവണ കൂടുതൽ വിപുലമായ പരിപാടികളുമായി എത്തുകയാണ്.

ഓഗസ്റ്റ് 22 നു വോൺ വുഡ്ബ്രിഡ്ജ് ഫെയർഗ്രൗണ്ട്‌സിൽ രാവിലെ 11 മുതൽ രാത്രി 11 വരെ നടക്കുന്ന ഓണാഘോഷത്തിൽ വിവിധ നൃത്ത സംഗീത ലൈവ് പെർഫോമൻസുകൾ, ഭക്ഷണം, ഷോപ്പിംഗ്, വിനോദ പരിപാടികൾ തുടങ്ങിയ വമ്പിച്ച ആകർഷണങ്ങൾ കൂടാതെ ഒരുപാട് സർപ്രൈസുകളും  സംഘാടകർ കനേഡിയൻ മലയാളികൾക്കായി ഒരുക്കിയിട്ടുണ്ട്. 

കുട്ടികൾക്കായി ഫ്രീ കിഡ്‌സ് സോണുകൾ, മികച്ച ഡിജെ, ഫുഡ്‌വെൻഡർ സ്റ്റാളുകൾ, വനിതകളുടെ വടംവലി, ലക്കി ഡ്രോകൾ തുടങ്ങിയവയും ഓണച്ചന്ത സീസൺ 6ന്റെ ഭാഗമായി ഉണ്ടാകും. കുടുംബസമേതം ഒരു ദിവസം മുഴുവൻ ഓണത്തിന്റെ ആഘോഷവും ആവേശവും ആസ്വദിക്കാനുള്ള വേദിയായാണ് ഇത്തവണയും ഓണച്ചന്ത ഒരുക്കിയിരിക്കുന്നത്.

vachakam
vachakam
vachakam

ഓണച്ചന്ത സീസൺ 6ൽ പ്രവേശനം തീർത്തും സൗജന്യം ആണ്. സൗജന്യ പാർക്കിംഗ് സൗകര്യവും ഉണ്ടായിരിക്കും.  ഓണച്ചന്ത സീസൺ 6ലേക്ക് കാനഡയിലെ മലയാളി സമൂഹത്തിലെ ഏവരെയും സംഘാടകർ ഹൃദയപൂർവം സ്വാഗതം ചെയുന്നതായി അറിയിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam