കൊച്ചി: ലൈംഗിക അതിക്രമ പരാതിയിൽ ഒളിവിൽ പോയ ഡോക്ടർ ജോൺസൺ കെ വർഗീസിനായി തെരച്ചിൽ ഊർജ്ജിതം.
പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ലഭ്യമായ സാഹചര്യത്തിൽ കൂടുതൽ പരാതികളും ഉണ്ടാകുമെന്ന് അന്വേഷണസംഘം കണക്കുകൂട്ടുന്നു.
ഡോക്ടർ ജോൺസൺ കെ വർഗീസിനെ ആക്രമിച്ചതിൽ അറസ്റ്റിലായ നടിയുടെ ബന്ധു നൽകിയ ലൈംഗിക അതിക്രമ പരാതിക്ക് പിന്നാലെയാണ് ഡോക്ടർ ജോൺസൺ കെ വർഗീസ് ഒളിവിൽ പോയത്. മദ്യം നൽകിയ ശേഷം കാക്കനാട് പരിസരത്തെ ഹോട്ടലിൽ എത്തിച്ച് തന്നെ പീഡിപ്പിച്ചു എന്നാണ് പരാതി.ജോൺസൺ കെ വർഗീസിന് വേണ്ടി കഴിഞ്ഞദിവസം ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇയാൾ വിദേശത്തേക്ക് കടന്നിട്ടുണ്ട് എന്നാണ് പൊലീസ് അനുമാനം.
12 യുവതികളുടെ സ്വകാര്യ ദൃശ്യങ്ങളാണ് ഡോക്ടറുടെ മൊബൈൽഫോണിൽനിന്ന് പൊലീസ് കണ്ടെത്തിയത്. യുവതികൾക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങൾ ഡോക്ടർ മൊബൈൽഫോണിൽ പകർത്തി സൂക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ ഉൾപ്പെട്ട യുവതികളുടെ പരാതി ലഭിച്ചാൽ ഡോക്ടർക്കെതിരേ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
