കൊല്ലം: മാധ്യമപ്രവർത്തകർക്ക് നേരെയും നഗ്നതാ പ്രദർശനം. സ്ത്രീയെ അശ്ലീലം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതിയായ 'നിക്കർ ബിനു' എന്ന ബിനുവിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിൽ കോടതിയിൽ കൊണ്ടുപോകാനായി പൊലീസ് സ്റ്റേഷനിൽനിന്നും പുറത്തേക്ക് ഇറക്കുമ്പോഴാണ് ദൃശ്യം പകർത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ബിനു നഗ്നതാ പ്രദർശനം നടത്തുകയും അസഭ്യം പറയുകയും ചെയ്തത്. പിന്നാലെ ബിനുവിനെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അഞ്ചൽ ഇടയം സ്വദേശിയായ ബിനുവിനെ 2025 ൽ കാപ്പ നിയമപ്രകാരം നാട് കടത്തിയിരുന്നു. എന്നാൽ ബിനു വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
അഞ്ചൽ ഇടയത്ത് ലൈബ്രറിയിൽ ആക്രമണം നടത്തിയ കേസിലും പ്രതിയാണ് ഇയാൾ. ഇടയം സ്വദേശിയായ സ്ത്രീയുടെ പരാതിയിലാണ് ബിനുവിനെ ഇപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
