തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് പോളിടെക്നിക് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. കല്ലറ താപസഗിരി സ്വദേശി അൽ അമീൻ (19) ആണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെ കല്ലറ ജംഗ്ഷനിലായിരുന്നു അപകടം. കല്ലറയിൽ നിന്ന് വെഞ്ഞാറമൂട്ടിലേക്ക് പോകുകയായിരുന്ന പ്രിയദർശിനി ബസിന്റെ പിൻവശത്തെ വാതിൽ തുറന്നതിനെ തുടർന്ന് അമീൻ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
അപകടത്തിൽ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച അമീനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
