തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസിൽ യന്ത്രത്തിൽ കൈകുടുങ്ങി കരാർ ജീവനക്കാരന് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശി അശോക് (48) ആണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടം.
ആർബിഐക്കായി കരാർ ഏറ്റെടുത്ത സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായിരുന്നു അശോക്. ഉപയോഗശൂന്യമായ കറൻസി നോട്ടുകൾ നശിപ്പിക്കുന്നതിനുള്ള യന്ത്രം സ്ഥാപിച്ച് ട്രയൽ റൺ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
ട്രയൽ റൺ നടക്കുന്നതിനിടെ അശോകിന്റെ കൈ യന്ത്രത്തിന്റെ ബെൽറ്റിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗം യന്ത്രത്തിനും ബെൽറ്റിനുമിടയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
