ത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 73 കാരനായ ജോർജ് ഉണ്ണുണ്ണി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
വായിൽ തുണി തിരുകി കൈകാലുകൾ ബന്ധിച്ച നിലയിൽ ആയിരുന്നു മൃതദേഹം. കടയ്ക്കുള്ളിൽ സിസിടിവിയുണ്ട്. എന്നാൽ ഇതിന്റെ ഹാർഡ് ഡിസ്‌ക് കാണാനില്ല.
മോഷണ ശ്രമം ചെറുത്തപ്പോൾ അക്രമികൾ ജോർജിന്റെ വായിൽ തുണി തിരുകി കൈകാലുകൾ ബന്ധിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഇവരുടെ മർദ്ദനത്തിലാകാം ജോർജിന് ജീവൻ നഷ്ടമായതെന്നും നിഗമനമുണ്ട്.
മൈലപ്രയിൽ ഏറെക്കാലമായി കച്ചവടം നടത്തുന്ന വ്യക്തിയാണ് ജോർജ്. വിവരം അറിഞ്ഞ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്