പത്തനംതിട്ട: കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ആക്രമിച്ച് ഭർത്താവ്. പത്തനംതിട്ട അടൂരിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അടൂർ മൂന്നാളം സ്വദേശിനിക്ക് ആണ് തലയ്ക്ക് പരിക്കേറ്റത്.
അതേസമയം കഴിഞ്ഞ 22ാം തീയതിയാണ് 24കാരിയായ യുവതി ഭർത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം പോകുന്നത്. തുടർന്ന് ഭർത്താവിന്റെ അമ്മ പൊലീസിൽ മിസ്സിംഗ് പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവതിയെ പൊലീസ് കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെ പോലീസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന സമയത്താണ് ഭർത്താവ് ആക്രമിച്ചത്. വിദേശത്തായിരുന്ന ഭർത്താവ് ഭാര്യയെ കാണാനില്ലെന്ന് അറിഞ്ഞതിനെ തുടർന്നാണ് നാട്ടിലെത്തിയത്. പൊലീസ് സ്റ്റേഷനിൽ എത്തിച്ച യുവതിയെ പൊലീസ് സംരക്ഷണത്തിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവേയാണ് ആക്രമണം ഉണ്ടായത്. ഉടൻതന്നെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
