കോഴിക്കോട് എന്‍ട്രി ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടി രണ്ടുതവണ പീഡനത്തിനിരയായതായി ഞെട്ടിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്. പൊലീസ് കണ്ടെത്തി തിരികെയെത്തിച്ചപ്പോള്‍ കുട്ടി നല്‍കിയ മൊഴിയിലും വൈദ്യ പരിശോധനാ റിപ്പോര്‍ട്ടിലും പീഡനത്തിന് ഇരയായതായി എന്നാണ് വ്യക്തമാക്കുന്നത്.
അതേസമയം കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പൊലിസ് പോക്‌സോ വകുപ്പ് പ്രകാരം 2 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. കുട്ടി കഴിഞ്ഞ കുറച്ചു നാളുകളായി വെള്ളിമാട് കുന്നിലുള്ള എന്‍ട്രി ഹോമിലാണ് കഴിഞ്ഞിരുന്നത്. അവിടെ നിന്ന് സ്‌കൂളില്‍ പോവുകയും ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച സ്‌കൂളിലേക്കാണെന്ന് പറഞ്ഞ് പോയ കുട്ടിയെ കാണാതാവുകയായിരുന്നു.
കാണാതായതിന് ശേഷം എന്‍ട്രി ഹോമില്‍ നിന്ന് പൊലീസില്‍ വിവരമറിയിച്ചിരുന്നു. കുട്ടിയെ കണ്ടെത്തുകയും ചെയ്തു. മൊഴിയെടുത്തപ്പോള്‍ കുട്ടി ഈ വിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വൈദ്യ പരിശോധനയിലും ഇത് തെളിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
